കനത്ത മഴയിൽ റാന്നിയിൽ രണ്ട് വാഹനപകടങ്ങൾ
കനത്ത മഴയ്ക്കിടെ റാന്നിയിൽ രണ്ട് വാഹനാപകടങ്ങൾ. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വൈക്കത്ത് തിങ്കളാഴ്ച പുലര്‍ച്ചെ സ്ഫിറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഈ സമയം കനത്ത മഴയും ഉണ്ടായിരുന്നു. റോഡരികിലെ കൈ വരി തകർത്താണ് കാറ് നിന്നത്. യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല. റാന്നി വെളിവേലിപ്പടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. സംഭവത്തില്‍ ഡ്രൈവർക്ക് പരിക്ക് പറ്റി. സവാരി പോയി തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്
Two accidents in Ranni during heavy rain